Nephelium lappaceum
റമ്പുട്ടാൻ
മറ്റു പേരുകൾ : പഴങ്ങളിലെ രാജകുമാരി, ദേവതകളുടെ ഭക്ഷണം
ശാസ്ത്രീയ നാമം:nephelium lappaceum
കുടുംബം :സാപ്പിൻഡെൽസ്
ഹാബിറ്റ് :ഫലവൃക്ഷമാണ്
പ്രത്യേകത:മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം
ആവാസവ്യവസ്ഥ :മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും മറ്റും കണ്ടുവരുന്ന
പാരിസ്ഥിതിക പ്രാധാന്യം : പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്.
ഉപയോഗം : നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയുട്ടുണ്ട്. റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കുന്നു. കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. റംബൂട്ടാൻ പഴം പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും ഗുണകരം. ജ്യൂസ് ആയോ സാലഡിൽ ഉൾപ്പെടുത്തിയോ ഇത് കഴിക്കാം.




Comments
Post a Comment