Hygrophila auriculata

 

വയൽച്ചുള്ളി


മറ്റു പേരുകൾ :നീർച്ചുള്ളി
ശാസ്ത്രീയ നാമം: Hygrophila auriculata
കുടുംബം  :  അക്കാന്തേസീ
ഹാബിറ്റ് :  ചെടി
പ്രത്യേകത ഔഷധസസ്യമാണിത്. നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്
പാരിസ്ഥിതിക പ്രാധാന്യം കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്.
ഉപയോഗം :മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.





Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി