Ficus glomerata

 

                                      അത്തി


മറ്റു പേരുകൾ :ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെയും പേരുകളുണ്ട്
ശാസ്ത്രീയ നാമം:Ficus glomerata 
കുടുംബം  : Moraceae
ഹാബിറ്റ് :  മരം
ആവാസവ്യവസ്ഥ : 
 ഏഷ്യ
പ്രത്യേകത അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്നും ശാഖകൾപോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട്.
പാരിസ്ഥിതിക പ്രാധാന്യം :ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഫൈ. ഗ്ളോമറേറ്റ (F.glomerata) എന്ന ഇനം അത്തി ഉയരം കൂടിയതും ശിഖരങ്ങൾ മറ്റിനങ്ങളേക്കാൾ കനക്കുറവുള്ളതുമാണ്. ആഗസ്റ്റ് മാസത്തോടുകൂടി ഇവയുടെ ഇലകൾ പൊഴിയുന്നു.
ഉപയോഗം :

അത്തി, ഇത്തിഅരയാൽപേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്.ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്. നവംബർ - ഡിസംബർ മാസങ്ങളിലാണു് കായ ഉണ്ടാവുന്നതു്.കായകളുടെ ഉള്ളിൽ പുഴുക്കളോ പ്രാണികളൊ ഉണ്ടാവാറുള്ള്തു കൊണ്ടു് ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്. [2]

ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.



Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി