Calophyllum inophyllum
പുന്ന

മറ്റു പേരുകൾ : പുന്നാകം
ശാസ്ത്രീയ നാമം: Calophyllum inophyllum
കുടുംബം: കാലോഫില്ലിയേസി
പ്രത്യേകത: ഒരു നിത്യഹരിത സസ്യമാണ്
ഹാബിറ്റ് : വൻമരം
പാരിസ്ഥിതിക പ്രാധാന്യം : മണലിൽ നന്നായി വളരുന്നതുകൊണ്ടും ഒരു തണൽവൃക്ഷമായി വളരുന്നു .
ഉപയോഗം : ഫർണ്ണീച്ചർ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വിറകിനും പുന്നയുടെ തടി ഉപയോഗിക്കുന്നുകടുപ്പമുള്ള പുന്നയുടെ തടി ബോട്ടുണ്ടാക്കാനും മറ്റു നിർമ്മാണപ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു.പുന്നയുടെ കുരുവിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള കടുംപച്ച നിറത്തിലുള്ള പുന്നയെണ്ണ ഔഷധമായും തലയിൽ പുരട്ടുവാനും ഉപയോഗിക്കുന്നു. ഡോംബാ ഓയിൽ (ബോംബെ എണ്ണ) എന്ന് ഇത് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്നു. ജൈവൈന്ധനമായി ഉപയോഗിക്കാൻ പുന്നയെണ്ണ നല്ലതാണ്.
Comments
Post a Comment