Boswellia serrata
വെള്ളകുന്തിരിക്കം
മറ്റു പേരുകൾ : ശല്ലാകി,കുന്തുരു അഥവാ കുന്തിരിക്കം,കുങ്ങില്യം
ശാസ്ത്രീയ നാമം: Boswellia serrata
കുടുംബം :Burseraceae
പ്രത്യേകത: .നല്ല തൂക്കമുള്ള തടിയാണ് .ഇതിന്റെ തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ് കുന്തിരിക്കം.
പാരിസ്ഥിതിക പ്രാധാന്യം : മഞ്ഞുകാലത്ത് ഇലകൾ പൊഴിയുന്ന ഈ മരം മീനം, മേടം മാസങ്ങളിൽ പൂവിടുന്നു.
ഉപയോഗം : ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു[1]. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്.ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്.



Comments
Post a Comment